Skip to main content

Posts

Showing posts from 2013

Ente pranaya pustakam

Allayo thozhi ninakku njan nalkiya pustakathin thalil njan ente prenayam ezhuthikurichu  Oru narupunchiri nin pookavilil vidarnnathum  Prayathe paranjukondu nin sammatham chirichu katti  Aah punchiriyil en hridhayathin rithu bhedangal mari marinjathum  Vasanthathin narumanam parathum cheru pushppangal en thottathil vidarnnu prenayakkattil chirithooki chanchadi kalichathum nee maranno  Adikam vaikatha nee sammanicha virahathil hridayam nurungunnu thozhi  Aah nurungum vedanayil poothu thalirtha cheruchedikal karinju veezhunnu  Mizhikalil nirayunna kanneer thullikal ente mridulamam kavil thadathe thalodunnu.  Iniyum varille thozhi e pustakathin thalil prenayam ennaksharam ezhuthi kurikkan  jobi.j

മനുഷ്യസൗന്ദര്യം

ഒരാൾക്ക് സൗന്ദര്യമുണ്ടെന്ന് മറ്റൊരാളോ സമൂഹമോ തീരുമാനിക്കുമ്പോൾ പരിഗണിക്കപ്പെടുന്നത് വ്യക്തിപ്രഭാവം, ബുദ്ധി, ശാലീനത, സ്വീകാര്യത, അകർഷണീയത, സമന്വയം, ചേർച്ച, ഉദാത്തത മുതലായ മാനസികഗുണങ്ങളും, ആരോഗ്യം, യുവത്വം, രതിഭാവം, അംഗപ്പൊരുത്തം, സാമാന്യത, നിറം തുടങ്ങിയ ശാരീരികഗുണങ്ങളുമാണ്. സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം അളക്കാൻ സാധാരണ അവലംബിക്കാറുള്ള മാർഗ്ഗങ്ങളിലൊന്ന് വിശ്വസുന്ദരി സ്ഥാനത്തിനും മറ്റും വേണ്ടി നടത്താറുള്ളതുപോലെയുള്ള ഒരു സൗന്ദര്യമത്സരമാണ്. ആന്തരികസൗന്ദര്യത്തിന്റെ നിർണ്ണയം കൂടുതൽ ദുഷ്കരമാണ്. എന്നാൽ സൗന്ദര്യമത്സരങ്ങളിൽ ആന്തരികസൗന്ദര്യവും പരിഗണിക്കപ്പെടാറുണ്ട് എന്ന് വാദമുണ്ട്. 2006-ലെ 'വിശ്വസുന്ദരി', താത്തിയാന കുച്ചരോവ - സൗന്ദര്യമത്സരങ്ങളിൽ സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം വിലയിരുത്തപ്പെടുന്നു. ശാരീകസൗന്ദര്യത്തിന്റെ ശക്തമായ സൂചകങ്ങളിലൊന്ന് 'ശരാശരിത്വം' ആണ്. മുഖഛായകളുടെ ശരാശരികൾ ആവർത്തിച്ചു സമന്വയിക്കുമ്പോൾ, ഉരുവാകുന്ന രൂപങ്ങൾ ഒന്നിനൊന്ന് ആദർശത്തിനൊത്തതും 'ആകർഷകവും' ആയിരിക്കും. ഇത് ആദ്യം ശ്രദ്ധിച്ചത് ചാൾസ് ഡാർവിന്റെ ബന്ധുവായ ഫ്രാൻസിസ് ഗാൾട്ട...

എന്‍റെ ചിന്തകള്‍

എന്‍റെ ചിന്തകള്‍ ചിലപ്പോള്‍ ഒരു കൊടുംകാറ്റായി വന്നെന്നെ ചുഴറ്റിയെറിഞ്ഞിട്ടുണ്ട്.. ഒരു കുഞ്ഞു തെന്നലായ്‌ തഴുകി കടന്നു പോയിട്ടുണ്ട്.. അഗ്നിയായ്‌ ചുറ്റും നൃത്തം ചവിട്ടിയിട്ടുണ്ട്.. എന്നെ മൂടുന്നൊരു പ്രളയമായിട്ടുണ്ട്.. മഴയായ് കുളിര്‍ നിറച്ചതും ചുട്ടുപൊള്ളുന്ന താപമായ്‌ എന്നിലെ ആര്‍ദ്രത ഊറ്റിയെടുത്തതും നീ.. മാറുന്ന പ്രകൃതിയുടെ ഓരോ തീക്ഷ്ണഭാവവും നിന്നില്‍ നിറച്ചു ഇടവേളകില്ലാതെ നീ ഒഴുക്കിയത് എന്നിലെക്കായിരുന്നു.. അലക്ഷ്യമായ് എഴുതുന്ന വരികളില്‍ നിന്നെ തേടിയതും അസ്വസ്തമായതും എത്രവട്ടം പറഞ്ഞു നീ..? പകര്‍ത്താന്‍ എനിക്ക് നീയല്ലാതെ മറ്റെന്താണ് ഉള്ളത്...... പ്രണയത്തിന്‍റെ വാക്കുകള്‍ ഒന്നും തന്നെയില്ലാതെ പരസ്പരം പകര്‍ന്നതു മുഴുവനും ജീവന്‍റെ സ്പന്ദനങ്ങളായിരുന്നു.. അതുകൊണ്ടാകാം നമ്മിലെ ചിന്തകളെ പരസ്പരം വായിക്കാന്‍ കഴിഞ്ഞത്.. ഇന്ന് നീ ശാന്തമാണ് .. അലയോഴിഞ്ഞ സാഗരം പോലെ.. പക്ഷെ ഉള്ളില്‍ മാത്രം പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതം പോലെ നീ നിന്ന് കത്തുമ്പോള്‍ ഉരുകുന്നത് എന്‍റെ മനസ്സാണ്. മനസ്സുരുകുമ്പോള്‍ ദേഷ്യത്തിന്റെ അങ്ങേയറ്റം പോകുന്ന നീ അടുത്ത നിമിഷം ഓടി വരു...

കവിതകള്‍

മൌനത്തില്‍ നിന്ന് പിറന്ന കവിത മൌനങ്ങള്‍ക്കിടയില്‍ നിറഞ്ഞ മഹാമൌനത്തില്‍ പിറന്നു വീണത് ഒരു കവിത. നിന്‍റെ അര്‍ദ്ധവിരാമങ്ങളിലായിരുന്നു  ഓമനേ,ഞാനെന്‍റെ തുടര്‍ച്ചകള്‍ക്കായി തേടിയിരുന്നത്. നിന്‍ വിരല്‍ത്തുമ്പിലെ മുദ്രകളിലായിരുന്നു, എന്‍റെ വാക്കുകള്‍ പിച്ച വച്ചിരുന്നത്. കാലം തെറ്റിപ്പെയ്യുന്ന മഴ പോലെ കാലം തെറ്റിയ എന്‍റെ പ്രണയം മൊട്ടിട്ടത്, ഓമനേ, നീ നീരൊഴുക്കിയ അക്ഷരങ്ങളിലായിരുന്നു. നിന്‍റെ മൌനത്തിന്‍റെ ആഴങ്ങളില്‍ എന്‍റെ ഹൃദയം ശ്വാസത്തിനായ് പിടയുമ്പോഴും ജീവവായുവായ് അന്നു നീ തന്ന ഓര്‍മ്മകള്‍..... പ്രണയം ഒഴുകും പുഴയാണെന്ന് നീ പറയുമ്പോഴും അറിയുന്നില്ല നീ, നിന്‍റെ മൌനം കൊടും വേനലായ്, കാറ്റുതീയ്യായ് എന്‍റെ പ്രവാഹങ്ങളെ പൊള്ളിക്കുകയാണെന്ന്. എന്നും എണ്ണ പകരാന്‍ നീ വരുമെന്നോര്‍ത്ത് ഞാന്‍ കത്തിച്ച മണ്‍ചിരാതുകള്‍ എണ്ണവറ്റി സ്വയം കത്തിയെരിയുന്നു. അതിന്‍റെ ചാരത്തില്‍ എന്നെങ്കിലും എന്‍റെ നോവുന്ന നിശ്വസം നീ കേള്‍ക്കുകയാണെങ്കില്‍, ഓമനേ അതിലൊരിളം കാറ്റായ് നിന്‍റെ ഒരു ചുംബനം മാത്രം.

articles

ചുവപ്പിന്റെ കാര്യം പറയുമ്പോള്‍ റോസപ്പൂക്കളെ മറക്കാനാവില്ല. പൂന്തോട്ടത്തില്‍ വലുതും ചെറുതുമായ ചുവപ്പു നിറത്തിലുള്ള റോസപ്പൂക്കള്‍ വളര്‍ത്താം. ഇവ പല തരത്തിലും ലഭ്യമാണ്. ഒറ്റയ്ക്കുള്ളവയും ഒരു കുലയായി പൂക്കുന്നതുമെല്ലാം റോസപ്പൂക്കളിലുണ്ട്. ചുവപ്പില്‍ തന്നെ വ്യത്യസ്തമായ വര്‍ണങ്ങളും ലഭ്യമാണ്. ഇവ നല്ല വളക്കൂറുള്ള മണ്ണില്‍ വളര്‍ത്തിയാല്‍ വേഗത്തില്‍ കൂടുതല്‍ പൂക്കുളുണ്ടാകും. നല്ലപോലെ സൂര്യപ്രകാശമുള്ളിടത്തു വേണം ഇവ വളര്‍ത്താന്‍. ചുവന്ന നിറത്തിലുള്ള സീനിയകളും ലഭ്യമാണ്. ഇവ ഒറ്റപ്പൂക്കളെങ്കിലും കാണാന്‍ ഭംഗിയുള്ളവ തന്നെ. ഇടത്തരം വലിപ്പമുള്ള ഇവ ചൂടുള്ള കാലാവസ്ഥയില്‍ വളരുന്നവയാണ്. നല്ല വളക്കൂറുള്ള മണ്ണില്‍ ഇവ പെട്ടെന്നു പൂവിടും. ചുവന്ന ഡാലിയകള്‍ കണ്ണിന് ആഘോഷം തന്നെയാണ്. വളരെ വലിപ്പത്തിലുള്ള ഒറ്റപ്പൂക്കളാണ് ഇവ. ഇവയുടെ ചെറിയ സസ്യങ്ങളോ വിത്തോ വാങ്ങി വളക്കൂറുള്ള മണ്ണില്‍ നടുക. ഇവ വളര്‍ത്താന്‍ അല്‍പം ബുദ്ധിമുട്ടുള്ള ചെടി തന്നെയാണ്. സൂര്യപ്രകാശം തന്നെയാണ് ഇവയ്ക്കും പ്രധാനം. പീനിയ, പിയോനീസ് തുടങ്ങിയവയും ചുവന്ന പൂക്കള്‍ നല്‍കുന്ന ചെടികള്‍ തന്നെ. ഇവയും പൂന്തോട്ടത്തില്‍ വളര്‍ത്താവുന്ന ചെടികളാണ്.
  പൂന്തോട്ടത്തില്‍ വളര്‍ത്താവുന്ന ചുവന്ന പൂക്കള്‍   മനുഷ്യന് മാത്രമല്ലാ, ചെടികള്‍ക്കും തണുക്കുമെന്നറിയാമോ. ചൂടിനെപ്പോലെ അമിതമായ തണുപ്പും ചെടികള്‍ക്ക് നല്ലതല്ല. തണുപ്പുകാലത്ത് ചെടികള്‍ നടുന്നത് ഒഴിവാക്കുകയാണ് ഒരു മാര്‍ഗം. വലിയ ചെടികള്‍ക്ക് ഇത് അധികം പ്രശ്‌നമുണ്ടാക്കില്ല. എന്നാല്‍ ചെറിയ ചെടികള്‍ തണുപ്പില്‍ നടുന്നത് പ്രശ്‌നം തന്നെയാണ്. ചട്ടിയില്‍ നടുന്ന ചെടികള്‍ക്കാണ് ഈ പ്രശ്‌നം കൂടുതല്‍. മറ്റുള്ളവയ്ക്ക് നേരിട്ട് പ്രകൃതിയുമായി ബന്ധമുണ്ടെന്ന് പറയാം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ചില വഴികളുമുണ്ട്. ചെടിച്ചട്ടികളില്‍ പുതിയ മണ്ണിടുന്നത് ചൂടു നല്‍കാനും ചെടികല്‍ വളരുവാനും സഹായിക്കും. പൂന്തോട്ടത്തില്‍ തന്നെ പച്ച നിറത്തിലുള്ള വലയുപയോഗിച്ച് മറയുണ്ടാക്കി ചെറിയ ചെടികളുള്ള ചട്ടികള്‍ അതില്‍ വയ്ക്കാം. മണ്ണിന്റെ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വളങ്ങളുണ്ട്. ഇത്തരം വളങ്ങളിടുന്നത് ചെടികള്‍ക്ക് തണുപ്പിനെതിരെയുള്ള ഒരു പ്രതിരോധ മാര്‍ഗമാണ്. ഇലകളും ചവറുകളും ചെടിയുടെ ചുവട്ടില്‍ ഇടുന്നത് ചെടികളുടെ വളര്‍ച്ചയെ   പൂന്തോട്ടത്തില്‍ വര്‍ണഭംഗിയുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ആ...