ഒരാൾക്ക് സൗന്ദര്യമുണ്ടെന്ന് മറ്റൊരാളോ സമൂഹമോ തീരുമാനിക്കുമ്പോൾ പരിഗണിക്കപ്പെടുന്നത് വ്യക്തിപ്രഭാവം, ബുദ്ധി, ശാലീനത, സ്വീകാര്യത, അകർഷണീയത, സമന്വയം, ചേർച്ച, ഉദാത്തത മുതലായ മാനസികഗുണങ്ങളും, ആരോഗ്യം, യുവത്വം, രതിഭാവം, അംഗപ്പൊരുത്തം, സാമാന്യത, നിറം തുടങ്ങിയ ശാരീരികഗുണങ്ങളുമാണ്.
സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം അളക്കാൻ സാധാരണ അവലംബിക്കാറുള്ള മാർഗ്ഗങ്ങളിലൊന്ന് വിശ്വസുന്ദരി സ്ഥാനത്തിനും മറ്റും വേണ്ടി നടത്താറുള്ളതുപോലെയുള്ള ഒരു സൗന്ദര്യമത്സരമാണ്. ആന്തരികസൗന്ദര്യത്തിന്റെ നിർണ്ണയം കൂടുതൽ ദുഷ്കരമാണ്. എന്നാൽ സൗന്ദര്യമത്സരങ്ങളിൽ ആന്തരികസൗന്ദര്യവും പരിഗണിക്കപ്പെടാറുണ്ട് എന്ന് വാദമുണ്ട്.
2006-ലെ 'വിശ്വസുന്ദരി', താത്തിയാന കുച്ചരോവ - സൗന്ദര്യമത്സരങ്ങളിൽ സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം വിലയിരുത്തപ്പെടുന്നു.
ശാരീകസൗന്ദര്യത്തിന്റെ ശക്തമായ സൂചകങ്ങളിലൊന്ന് 'ശരാശരിത്വം' ആണ്. മുഖഛായകളുടെ ശരാശരികൾ ആവർത്തിച്ചു സമന്വയിക്കുമ്പോൾ, ഉരുവാകുന്ന രൂപങ്ങൾ ഒന്നിനൊന്ന് ആദർശത്തിനൊത്തതും 'ആകർഷകവും' ആയിരിക്കും. ഇത് ആദ്യം ശ്രദ്ധിച്ചത് ചാൾസ് ഡാർവിന്റെ ബന്ധുവായ ഫ്രാൻസിസ് ഗാൾട്ടൺ ആണ്. 1883-ൽ സസ്യഭുക്കുകളുടേയും കുറ്റവാളികളുടേയും ഛായാസമന്വയങ്ങളെ താരതമ്യപ്പെടുത്തി ഓരോ വിഭാഗത്തിനും വ്യതിരിക്തമായ മുഖമാതൃക ഉണ്ടോ എന്നു പരിശോധിക്കുകയായിരുന്നു അദ്ദേഹം. അതിനിടയിൽ, ഛായാസമന്വയങ്ങൾ വ്യക്തിഛായകളേക്കാൾ ആകർഷകമാണെന്ന് അദ്ദേഹം കണ്ടെത്തി. കൂടുതൽ കണിശതയുള്ള പരീക്ഷണങ്ങൾ വഴി പിൽക്കാലഗവേഷകർ ഈ കണ്ടെത്തൽ ഉറപ്പിച്ചു. കമ്പ്യൂട്ടറിൽ സൃഷ്ടിച്ച മുഖഛായകളുടെ ഗണിതശാസ്ത്രശരാശരി, വ്യക്തിഛായകളേക്കാൾ ആകർഷകമായിരുന്നു.[8] ലൈംഗികതയുള്ള ജീവികൾക്ക് സാമാന്യമോ ശരാശാരിയോ ആയ രൂപങ്ങൾ ഉള്ള ഇണകൾ കൂടുതൽ ആകർഷകമായിരിക്കുമെന്നത് പരിണാമദൃഷ്ടിയിലും യുക്തിസഹമാണ്.[9]
സുന്ദരികളായ സ്ത്രീകളുടെ കാര്യത്തിൽ ഗവേഷകരുടെ ശ്രദ്ധയിൽ പെട്ട ഒരു പ്രത്യേകത 0.70-ന് അടുത്തുനിൽക്കുന്ന അര/ഇടുപ്പ് അനുപാതമാണ്. ഈ അനുപാതം സ്ത്രീയുടെ പ്രത്യുത്പാദനക്ഷമതയുടെ കൃത്യസൂചകമാണെന്ന് ശരീരശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നു. തൂക്കവും ത്വക്ക്-വർണ്ണവും ആകർഷണീയതയുടെ മാനദണ്ഡങ്ങളാകാറുണ്ടെങ്കിലും വ്യത്യസ്തസംസ്കൃതികളിൽ അവയ്ക്കുലഭിക്കുന്ന പ്രാധാന്യം വ്യത്യസ്തമാണ്.[10]
മനുഷ്യരിൽ സൗന്ദര്യം സ്ത്രീജാതിയുമായി മാത്രം ബന്ധപ്പെട്ടതല്ല. 'ബിഷോനെൻ' എന്നറിയപ്പെടുന്ന പുരുഷസൗന്ദര്യസങ്കല്പത്തിന് കിഴക്കൻ ഏഷ്യയിൽ പൊതുവേയും, പ്രത്യേകിച്ച് ജപ്പാനിലും ഏറെ പ്രാധാന്യമുണ്ട്. ഈ സങ്കല്പം വ്യക്തമായ സ്ത്രൈണഭാവവും ശരീരപ്രകൃതിയുമുള്ള പുരുഷന്മാരെ സൂചിപ്പിക്കുന്നു. വ്യാപകമായ ഈ പുരുഷസൗന്ദര്യസങ്കല്പം ജപ്പാനിലെ ജനകീയ കലയിലും സാമൂഹ്യബിംബങ്ങളിലും പ്രതിഫലിക്കുന്നു. ഇതിന്റെ അരംഭം അവ്യക്തമാണെങ്കിലും അത് ഇന്നും വ്യക്തമായി നിലനിൽക്കുന്നുണ്ട്. പരമ്പരാഗതമായ സ്ത്രൈണരീതികൾ പിന്തുടരുന്ന പുരുഷന്മാരെ പരാമർശിക്കുന്ന 'മാതൃലൈംഗികത' (metrosexual) എന്ന ആശയത്തിൽ നിന്ന് ഭിന്നമാണിത്.
ആന്തരികസൗന്ദര്യം
പുറമേ കാണപ്പെടാതെ വ്യക്തികളിൽ ഉള്ളതായി കരുതപ്പെടുന്ന ഗുണഭാവങ്ങളെ സൂചിപ്പിക്കുന്ന സങ്കല്പമണ് ആന്തരികസൗന്ദര്യം.
മിക്കവാറും ജീവജാതികളിൽ ഇണകളുടെ ആകർഷണീയത ശാരീരികഗുണങ്ങളെ ആകർഷിച്ചാണെങ്കിലും മനുഷ്യരിൽ ചിലർ തങ്ങളുടെ തെരഞ്ഞെടുപ്പിനുപിന്നിൽ ആന്തരികസൗന്ദര്യമാണെന്ന് അവകാശപ്പെടാറുണ്ട്. ദയ, സംവേദനക്ഷമത, സ്വഭാവമൃദുത്വം, കാരുണ്യം, സർഗ്ഗവാസന തുടങ്ങിയവയൊക്കെ ഇത്തരം ആകർഷണങ്ങളിൽ പെടുന്നതായി പൗരാണികകാലം മുതൽ കരുതപ്പെട്ടിരുന്നു

Comments