ചുവപ്പിന്റെ കാര്യം പറയുമ്പോള്‍ റോസപ്പൂക്കളെ മറക്കാനാവില്ല. പൂന്തോട്ടത്തില്‍ വലുതും ചെറുതുമായ ചുവപ്പു നിറത്തിലുള്ള റോസപ്പൂക്കള്‍ വളര്‍ത്താം. ഇവ പല തരത്തിലും ലഭ്യമാണ്. ഒറ്റയ്ക്കുള്ളവയും ഒരു കുലയായി പൂക്കുന്നതുമെല്ലാം റോസപ്പൂക്കളിലുണ്ട്. ചുവപ്പില്‍ തന്നെ വ്യത്യസ്തമായ വര്‍ണങ്ങളും ലഭ്യമാണ്. ഇവ നല്ല വളക്കൂറുള്ള മണ്ണില്‍ വളര്‍ത്തിയാല്‍ വേഗത്തില്‍ കൂടുതല്‍ പൂക്കുളുണ്ടാകും. നല്ലപോലെ സൂര്യപ്രകാശമുള്ളിടത്തു വേണം ഇവ വളര്‍ത്താന്‍. ചുവന്ന നിറത്തിലുള്ള സീനിയകളും ലഭ്യമാണ്. ഇവ ഒറ്റപ്പൂക്കളെങ്കിലും കാണാന്‍ ഭംഗിയുള്ളവ തന്നെ. ഇടത്തരം വലിപ്പമുള്ള ഇവ ചൂടുള്ള കാലാവസ്ഥയില്‍ വളരുന്നവയാണ്. നല്ല വളക്കൂറുള്ള മണ്ണില്‍ ഇവ പെട്ടെന്നു പൂവിടും. ചുവന്ന ഡാലിയകള്‍ കണ്ണിന് ആഘോഷം തന്നെയാണ്. വളരെ വലിപ്പത്തിലുള്ള ഒറ്റപ്പൂക്കളാണ് ഇവ. ഇവയുടെ ചെറിയ സസ്യങ്ങളോ വിത്തോ വാങ്ങി വളക്കൂറുള്ള മണ്ണില്‍ നടുക. ഇവ വളര്‍ത്താന്‍ അല്‍പം ബുദ്ധിമുട്ടുള്ള ചെടി തന്നെയാണ്. സൂര്യപ്രകാശം തന്നെയാണ് ഇവയ്ക്കും പ്രധാനം. പീനിയ, പിയോനീസ് തുടങ്ങിയവയും ചുവന്ന പൂക്കള്‍ നല്‍കുന്ന ചെടികള്‍ തന്നെ. ഇവയും പൂന്തോട്ടത്തില്‍ വളര്‍ത്താവുന്ന ചെടികളാണ്.
malayalam online magazine
Comments