ഒരാൾക്ക് സൗന്ദര്യമുണ്ടെന്ന് മറ്റൊരാളോ സമൂഹമോ തീരുമാനിക്കുമ്പോൾ പരിഗണിക്കപ്പെടുന്നത് വ്യക്തിപ്രഭാവം, ബുദ്ധി, ശാലീനത, സ്വീകാര്യത, അകർഷണീയത, സമന്വയം, ചേർച്ച, ഉദാത്തത മുതലായ മാനസികഗുണങ്ങളും, ആരോഗ്യം, യുവത്വം, രതിഭാവം, അംഗപ്പൊരുത്തം, സാമാന്യത, നിറം തുടങ്ങിയ ശാരീരികഗുണങ്ങളുമാണ്. സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം അളക്കാൻ സാധാരണ അവലംബിക്കാറുള്ള മാർഗ്ഗങ്ങളിലൊന്ന് വിശ്വസുന്ദരി സ്ഥാനത്തിനും മറ്റും വേണ്ടി നടത്താറുള്ളതുപോലെയുള്ള ഒരു സൗന്ദര്യമത്സരമാണ്. ആന്തരികസൗന്ദര്യത്തിന്റെ നിർണ്ണയം കൂടുതൽ ദുഷ്കരമാണ്. എന്നാൽ സൗന്ദര്യമത്സരങ്ങളിൽ ആന്തരികസൗന്ദര്യവും പരിഗണിക്കപ്പെടാറുണ്ട് എന്ന് വാദമുണ്ട്. 2006-ലെ 'വിശ്വസുന്ദരി', താത്തിയാന കുച്ചരോവ - സൗന്ദര്യമത്സരങ്ങളിൽ സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം വിലയിരുത്തപ്പെടുന്നു. ശാരീകസൗന്ദര്യത്തിന്റെ ശക്തമായ സൂചകങ്ങളിലൊന്ന് 'ശരാശരിത്വം' ആണ്. മുഖഛായകളുടെ ശരാശരികൾ ആവർത്തിച്ചു സമന്വയിക്കുമ്പോൾ, ഉരുവാകുന്ന രൂപങ്ങൾ ഒന്നിനൊന്ന് ആദർശത്തിനൊത്തതും 'ആകർഷകവും' ആയിരിക്കും. ഇത് ആദ്യം ശ്രദ്ധിച്ചത് ചാൾസ് ഡാർവിന്റെ ബന്ധുവായ ഫ്രാൻസിസ് ഗാൾട്ട...
malayalam online magazine